Top Stories
നിയമസഭാംഗങ്ങള്‍ക്ക് ഓറിയന്റേഷന്‍ പ്രോഗ്രാം
June 14, 2016

13, June 2016
തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയിലെ അംഗങ്ങള്‍ക്കായി സഭാ നടപടിക്രമങ്ങളെ സംബന്ധിച്ചും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ ഉള്‍പ്പെടുത്തികൊണ്ട് ഓറിയന്റേഷന്‍ പ്രോഗ്രാം ജൂണ്‍ 16, 17 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ നടക്കും. പരിപാടി ജൂണ്‍ 16 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും. സ്പീക്കര്‍ പി.രാമകൃഷ്ണന്‍ സ്വാഗതം ആശംസിക്കും.

Share this post: