Top Stories
പ്രത്യേകതീവണ്ടികളുടെഓട്ടം
March 22, 2016

special-trains
തിരുവനന്തപുരം :
1.കൊച്ചുവേളിയ്‌ക്കുംമംഗലാപുരംജംഗ്‌ഷനുമിടയില്‍-സുവിധാ സ്‌പെഷ്യല്‍
കൊച്ചുവേളിയില്‍ നിന്ന്‌ ഈ മാസം 24ന്‌ (വ്യാഴം) രാത്രി 9.15 ന്‌ പുറപ്പെടുന്ന സുവിധാ സ്‌പെഷ്യല്‍ട്രെയിന്‍ പിറ്റേന്ന്‌രാവിലെ 11.30 ന്‌ മംഗലാപുരംജംഗ്‌ഷനില്‍എത്തും. തുടര്‍ന്ന്‌ ഈ മാസം 27 ന്‌ (ഞായറാഴ്‌ച) ഉച്ച തിരിഞ്ഞ്‌ 3.30 ന്‌ മംഗലാപുരംജംഗ്‌ഷനില്‍നിന്ന്‌ പുറപ്പെടുന്ന ഈ ട്രെയിന്‍ തൊട്ടടുത്ത ദിവസം പുലര്‍ച്ചെ 5 മണിയ്‌ക്ക്‌കൊച്ചുവേളിയില്‍എത്തും.

2. കൊച്ചുവേളിയ്‌ക്കുംകൃഷ്‌ണരാജപുരത്തിനും ഇടയ്‌ക്കുള്ളസുവിധാ സ്‌പെഷ്യല്‍
അടുത്ത മാസം10 മുതല്‍ (ഏപ്രില്‍ 10) ജൂണ്‍ 26 വരെഎല്ലാഞായറാഴ്‌ചകളിലുംവൈകിട്ട്‌ 6.35 ന്‌ കൊച്ചുവേളിയില്‍ നിന്ന്‌പുറപ്പെടുന്ന സുവിധാ സ്‌പെഷ്യല്‍ട്രെയിന്‍തിങ്കളാഴ്‌ചരാവിലെ 8 മണിയ്‌ക്‌കൃഷ്‌ണരാജപുരത്ത്‌ എത്തും.

3.കൃഷ്‌ണരാജപുരത്ത്‌ നിന്നുള്ളസ്‌പെഷ്യല്‍ ട്രെയിനുകള്‍
അടുത്ത മാസം 11മുതല്‍ (ഏപ്രില്‍ 11) ജൂണ്‍ 27വരെഎല്ലാതിങ്കളാഴ്‌ചകളിലുംരാവിലെ11.10 ന്‌ കൃഷ്‌ണരാജപുരത്ത്‌ നിന്ന്‌തിരിക്കുന്നസ്‌പെഷ്യല്‍ ട്രെയിന്‍ പിറ്റേന്ന്‌ പുലര്‍ച്ചെ 4.15ന്‌ നാഗര്‍കോവില്‍ജംഗ്‌ഷനില്‍എത്തും.

4. ചെന്നെ സെന്‍ട്രലിനും എറണാകുളത്തിനും ഇടയ്‌ക്കുള്ളസൂപ്പര്‍ ഫാസ്റ്റ്‌സ്‌പെഷ്യല്‍ ട്രെയിനുകള്‍
അടുത്ത മാസം 22 നും 29നും ( ഏപ്രില്‍ 22, 29) വെള്ളിയാഴ്‌ചകളില്‍. ചെന്നെ സെന്‍ട്രലില്‍ നിന്ന്‌രാത്രി 10.30 ന്‌ തിരിക്കുന്ന സൂപ്പര്‍ ഫാസ്റ്റ്‌സ്‌പെഷ്യല്‍ ട്രെയിന്‍ പിറ്റേന്ന്‌രാവിലെ 10.45 ന്‌ എറണാകുളംജംഗ്‌ഷനില്‍എത്തും.ഏപ്രില്‍ 24, മേയ്‌ 1 എന്നീതീയതികളില്‍ (ഞായറാഴ്‌ചകള്‍) വൈകിട്ട്‌ 7 മണിയ്‌ക്ക്‌എറണാകുളംജംഗ്‌ഷനില്‍ നിന്ന്‌ പുറപ്പെടുന്ന ഈ ട്രെയിന്‍ പിറ്റേന്ന്‌രാവിലെ 7.15 ന്‌ ചെന്നെ സെന്‍ട്രലില്‍എത്തും.

Share this post: