Top Stories
പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചു
April 10, 2016

narendra-modi-at-trivandrum10, April 2016
തിരുവനന്തപുരം : തിരുവനന്തപുരത്ത് വ്യോമസേനാ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പരവൂരിലെ അപകട സ്ഥലം സന്ദര്‍ശിച്ചു തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ അദ്ദേഹം പരുക്കേറ്റവരെ സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായി ചര്‍ച്ചയും നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരുമായി ഗസ്റ്റ്ഹൗസില്‍ ചര്‍ച്ച നടത്തി. വൈകുന്നേരം മൂന്നു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍, പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കളക്ടര്‍ ബിജുപ്രഭാകര്‍, ഉന്നത ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുളളവരെയും സന്ദര്‍ശിച്ച പ്രധാനമന്ത്രി വൈകിട്ട് ഏഴരയോടെ ഡല്‍ഹിക്ക് മടങ്ങി.

Share this post: