Top Stories
പ്രൊവിഡന്റ്‌ ഫണ്ട്‌ താങ്കളുടെഅരികില്‍ (നിധി ആപ്‌കെ നിക്കട്‌)
December 21, 2016

21-Dec-2016
തിരുവനന്തപുരം : പ്രൊവിഡന്റ്‌ ഫണ്ട്‌ സംബന്ധമായഎല്ലാ പരാതികളുംഅഭിപ്രായങ്ങളുംകേള്‍ക്കുവാനും വേണ്ട നടപടികള്‍ത്വരിതഗതിയില്‍എടുക്കുവാനും ലക്ഷ്യമിട്ടുകൊണ്ട്‌ ഇ.പി.എഫ്‌.ഒ. സംഘടിപ്പിക്കുന്ന “പ്രൊവിഡന്റ്‌ ഫണ്ട്‌ താങ്കളുടെഅരികില്‍ (നിധി ആപ്‌കെ നികട്‌) എന്ന പരിപാടി 2017ജനുവരിമാസം 10-ാംതീയതിതിരുവനന്തപുരം പട്ടത്തുള്ളറിജീയണല്‍ പി.എഫ്‌. ഓഫീസില്‍വച്ച്‌ നടക്കും.തിരുവനന്തപുരംറിജീയണല്‍ പി.എഫ്‌. ഓഫീസിന്‌ കീഴില്‍വരുന്ന സ്ഥാപനങ്ങള്‍ക്കും പി.എഫ്‌. അംഗങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.

എല്ലാമാസവും പത്താം തീയതി (പത്താം തീയതി അവധി ദിവസമാണെങ്കില്‍തൊട്ടടുത്ത പ്രവൃത്തിദിവസം) നടത്തുന്ന ഈ പരിപാടിയില്‍ ഇ.പി.എഫ്‌. അംഗങ്ങള്‍ക്ക്‌മാത്രമല്ലതൊഴിലുടമകള്‍ക്കുംതൊഴിലാളിസംഘടകള്‍ക്കും പങ്കെടുക്കാവുന്നതാണ്‌.

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ നിയമനത്തിനു കീഴിലുള്ള പദ്ധതികള്‍ പ്രകാരം നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ലഭിക്കുന്നതിനു വീഴ്‌ചവന്നിട്ടുണ്ടെങ്കില്‍, അതുസംബന്ധിച്ച പരാതികള്‍ മാത്രമല്ലവിവരസാങ്കേതികതഉള്‍പ്പെടെഅടിസ്ഥാനമാക്കി ഇ.പി.എഫ്‌.ഒ. ആരംഭിച്ചിട്ടുള്ള പുതിയസംരംഭങ്ങളെക്കുറിച്ചുള്ളആക്ഷേപങ്ങളുംഅഭിപ്രായങ്ങളുംകൂടി ഈ നൂതന ജനസമ്പര്‍ക്ക പരിപാടിയുടെ പരിഗണയ്‌ക്കായികൊണ്ടുവരാവുന്നതാണ്‌.

ഇ.പി.എഫ്‌. അംഗങ്ങള്‍ക്കുംതൊഴിലുടമകള്‍ക്കുംതൊഴിലാളിസംഘടനകള്‍ക്കുംഅവരുടെ പരാതികളുംഅഭിപ്രായങ്ങളും ഉന്നയിക്കുവാന്‍ പ്രത്യേകംസമയം അനുവദിച്ചിട്ടുണ്ട്‌. രാവിലെ പത്തര മുതല്‍ഒരുമണിവരെ പി.എഫ്‌. അംഗങ്ങള്‍ക്കുംഉച്ചയ്‌ക്ക്‌മൂന്നുമുതല്‍ നാലുമണിവരെതൊഴിലുടമകള്‍ക്കുംതൊഴിലാളിസംഘടകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്‌. പരാതികളുംഅഭിപ്രായങ്ങളുംറീജിയണല്‍ കമ്മീഷണര്‍ നേരിട്ട്‌കേള്‍ക്കുകയുംഅതുവഴി പരാതികള്‍ക്ക്‌ പെട്ടെന്നുതന്നെ പരിഹാരംകാണുവാനും ഈ അവസരത്തില്‍ സാധിക്കുന്നതാണ്‌.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍തങ്ങളുടെ പരാതികള്‍വ്യക്തമായിഎഴുതിഡിസംബര്‍ 31 ന്‌ മുന്‍പ്‌ തന്നെ ലഭിക്കത്തക്ക വിധത്തില്‍താഴെ പറയുന്ന മേല്‍വിലാസത്തില്‍അയച്ചുതരികയോ നേരിട്ട്‌നല്‍കുകയോചെയ്യേണ്ടതാണ്‌.

റീജിയണല്‍ പ്രൊവിഡന്റ്‌ ഫണ്ട്‌ കമ്മീഷണര്‍
ഭവിഷ്യനിധി ഭവന്‍
പട്ടം, തിരുവനന്തപുരം -695004

പരാതിയില്‍ നിര്‍ബന്ധമായും പി.എഫ്‌. അക്കൗണ്ട്‌ നമ്പര്‍ അല്ലെങ്കില്‍ യു.എ.എന്‍ എഴുതേണ്ടതാണ്‌.

Share this post: