Top Stories
ബി.എസ്‌.എന്‍.എല്ലിന്റെ പുതിയ പ്രീ-പെയ്‌ഡ്‌ ഓഫര്‍
March 01, 2016

01 മാര്‍ച്ച്‌ 2016

തിരുവനന്തപുരം : വോയിസ്‌ എസ്‌.ടി.വി 201 എന്ന പുതിയ കോള്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ താരിഫ്‌വൗച്ചര്‍ ബി.എസ്‌.എന്‍.എല്‍ അവതരിപ്പിച്ചു. 30 ദിവസം കാലാവധിയുള്ള ഈ പ്രീ-പെയ്‌ഡ്‌ പ്ലാനില്‍ ഏത്‌ ലോക്കല്‍/എസ്‌.ടി.ഡി നെറ്റ്‌വര്‍ക്കിലേക്കും 4000 സെക്കന്റ്‌ സംസാരസമയം ലഭ്യമാണ്‌. ഇന്ന്‌ മുതല്‍ (മാര്‍ച്ച്‌ 1, 2016) 90 ദിവസംവരെയുള്ള കാലയളവില്‍ ഈ ആനുകൂല്യം ലഭ്യമാണ്‌.ടോപ്പ്‌അപ്പ്‌, സെല്‍ഫ്‌കെയര്‍ എന്നീ മാര്‍ഗങ്ങളിലൂടെയുംഇംഗ്ലീഷില്‍ എസ്‌.ടി.വി സ്‌പെയ്‌സ്‌വോയിസ്‌ 201 എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ 123 എന്ന നമ്പറിലേക്ക്‌ എസ്‌.എം.എസ്‌അയച്ചും പ്ലാന്‍ ആക്ടിവേറ്റ്‌ചെയ്യാം.

Share this post: