Top Stories
റിസര്‍വ്വ്‌ ബാങ്ക്‌ പുതിയ 50 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും
October 18, 2016

18-Oct-2016
തിരുവനന്തപുരം : 2005-ലെ മഹാത്മാഗാന്ധി പരമ്പരയില്‍പ്പെട്ട, നമ്പര്‍ പാനലില്‍ ഇന്‍സെറ്റ്‌ അക്ഷരങ്ങളില്ലാത്ത പുതിയ 50 രൂപാ നോട്ടുകള്‍ റിസര്‍വ്വ്‌ ബാങ്ക്‌ ഉടന്‍ പുറത്തിറക്കും. റിസര്‍വ്വ്‌ ബാങ്ക്‌ ഗവര്‍ണറുടെ ഒപ്പോടുകൂടിയ നോട്ടിന്റെ മറുവശത്ത്‌ 2016 എന്ന്‌ വര്‍ഷവും രേഖപ്പെടുത്തിയിരിക്കും.

50 എന്ന അക്കം, ആര്‍ബിഐ മുദ്ര, മഹാത്മാഗാന്ധിയുടെ ചിത്രം, ആര്‍ബിഐ ചരിത്ര വിവരണം, ഗ്യാരന്റിയും പ്രോമിസ്‌ ക്ലോസും, ഗവര്‍ണറുടെ ഒപ്പ്‌, അശോക സ്‌തംഭം എന്നിവ ഇതുവരെ പ്രിന്റ്‌ ചെയ്‌തിരുന്ന ഇന്റാഗ്ലിയോ (ഉയര്‍ന്നുനില്‍ക്കുന്ന) പ്രിന്റിംഗിന്‌ പകരം, ഓഫ്‌സെറ്റ്‌ പ്രിന്റിംഗ്‌ ആയിരിക്കും. കൂടാതെ നോട്ടിന്റെ ചതുരത്തിലുള്ള അടയാളം ഒഴിവാക്കിയിട്ടുണ്ട്‌. ശേഷിച്ച രൂപകല്‍പനയും, സുരക്ഷാ അടയാളങ്ങളും 2005 പരമ്പരയിലെ നോട്ടുകള്‍ക്ക്‌ സമാനമാണ്‌. ഇന്റാഗ്ലിയോ പ്രിന്റിംഗ്‌ ആയതിനാല്‍ നോട്ടിന്റെ നിറം മങ്ങിയതായിരിക്കും.

Share this post: