Top Stories
വെടിക്കെട്ട് ദുരന്തം : സഹായവുമായി നാവികസേന കപ്പലെത്തി
April 10, 2016

10, April 2016
കൊല്ലം : കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ട് ചികിത്സയില്‍ തുടരുന്നവര്‍ക്ക് ആവശ്യമായ മരുന്നും അടിയന്തര ചികിത്സാ സംവിധാനങ്ങളുമായി നാവികസേനയുടെ രണ്ട് കപ്പലുകള്‍ കൊല്ലത്ത് എത്തി. ഹെലികോപ്ടര്‍ മാര്‍ഗം കൊല്ലത്ത് എത്തിയ നാവികസേനയുടെ ഡോക്ടര്‍മാരും മറ്റു വിദഗ്ധരും സേവനത്തിനുണ്ട്. കപ്പലിലെത്തിയ സംഘം ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാറുമായി ചര്‍ച്ച നടത്തി. ഇതനുസരിച്ച് അത്യാവശ്യഘട്ടത്തില്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാനാണ് ധാരണ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കപ്പലുകളും സംഘാംഗങ്ങളും കൊല്ലത്ത് തന്നെ വരും ദിവസങ്ങളില്‍ ഉണ്ടാകണമെന്ന് മന്ത്രി വി. എസ്. ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് നേവല്‍ കമാന്റന്റ് എ. എസ്. തോമസ് അറിയിച്ചു.

Share this post: