Top Stories
മോട്ടോർവാഹന പണിമുടക്ക്‌ തുടങ്ങി
March 02, 2021

​ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച്‌ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ സംസ്‌ഥാനത്ത്‌ നടക്കുന്ന മോട്ടോർവാഹന പണിമുടക്ക്‌ തുടങ്ങി. ചൊവ്വാഴ്‌ച രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ പണിമുടക്ക്‌. സ്വകാര്യ വാഹനങ്ങഴും കാര്യമായി നിരത്തിലിറങ്ങിയിട്ടില്ല. ബിഎംഎസ്‌ ഒഴികെയുള്ള സംഘടനകൾ പണിമുടക്കുന്നുണ്ട്‌. കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർധന പിൻവലിക്കുക, മുഴുവൻ വാഹനങ്ങളിലും ജിപിഎസ‌് ഘടിപ്പിക്കമമെന്ന നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ‌് സമരം. ഓട്ടോ , ടാക്‌സി, ചെറുകിട ചരക്ക്‌ കടത്ത്‌ വാഹനങ്ങൾ, സ്വകാര്യബസ്‌, കെഎസ്‌ആർടിസി എന്നിവ സമരത്തിൽ പങ്കെടുക്കുന്നുണ്ടു. സ്വകാര്യ വാഹനങ്ങളോടും യാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കാൻ സംയുക്ത സമരസമിതി അഭ്യർഥിച്ചു. പണിമുടക്കിയ തൊഴിലാളികൾ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനം നടത്തും.

Share this post: