Top Stories
അഖില കേരള മാപ്പിളപ്പാട്ടു മത്സരം
December 15, 2016

15-Dec-2016
മലപ്പുറം: ആള്‍ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന അഖില കേരള മാപ്പിളപ്പാട്ടു മത്സരം ജനുവരി രണ്ടിന് രാവിലെ 9.30 മുതല്‍ കോട്ടക്കല്‍ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ജൂനിയര്‍ വിഭാഗം 12 വയസ്സ് വരെയും, സീനിയര്‍ വിഭാഗം 18 വയസ്സ് വരെയും, 18 വയസ്സിന് മുകളിലുള്ളവര്‍ ജനറലായുമാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ കെ എം കെ വെള്ളായില്‍, കോട്ടക്കല്‍ മാപ്പിള സംഗീത കലാപഠന കേന്ദ്രം, പി.ഒ. കോട്ടക്കല്‍, മലപ്പുറം ജില്ല. കേരള- 676503. എന്ന അഡ്രസ്സില്‍ പേര്, വയസ്സ്, ഫുള്‍ അഡ്രസ്സ്, ഫോണ്‍ നമ്പര്‍ സഹിതം 23 ന് മുമ്പായി അപേക്ഷിക്കണം. ഫോണ്‍: 9020540538.

Share this post: