Top Stories
അങ്കണവാടി പ്രവേശനോത്സവം ജൂണ്‍ 7 നു
June 05, 2017

05-Jun-2017
മലപ്പുറം : ജില്ലയില്‍ അങ്കണവാടി പ്രവേശനോത്സവം ജൂണ്‍ ഏഴ്‌നുനടക്കും. ജില്ലയിലെ 3808 അങ്കണവാടികളിലും പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. മൂന്നിനും ആറിനും ഇടയില്‍ പ്രായമുള്ള അമ്പതിനായിരത്തോളം കുട്ടികള്‍ പുതുതായി അങ്കണവാടികളിലേക്ക്‌ എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു. ശിശുപരിചരണം, ശിശുപരിപാലനം എന്നിവയില്‍ അങ്കണവാടികളുടെ പ്രാധാന്യം സംബന്ധിച്ച ബോധവത്‌കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്‌. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്‌ഘാടനം മലപ്പുറം കണ്ണത്ത്‌പാറ അങ്കണവാടിയില്‍ രാവിലെ 11.30ന്‌ നടക്കും.

Share this post: