Top Stories
അഡ്മിഷനിലെ ഇരട്ടി വര്‍ധനവ്‌ പ്രവേശനോത്സവത്തിന് ആവേശമായി
June 01, 2016

കോട്ടക്കല്‍ : കോട്ടക്കല്‍ ജി.എം.യു.പി. സ്കൂളില്‍ ഈ അധ്യയന വര്‍ഷമുണ്ടായ അഡ്മിഷനിലെ ഇരട്ടി വര്‍ധനവ്‌ പ്രവേശനോത്സവത്തിനു ആവേശമായി. അണ്‍ എയ്ഡഡ് , എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് നിരവധി കുട്ടികളാണ് ടി.സി.വാങ്ങി ജി.എം.യു.പി. സ്കൂളില്‍ ചേര്‍ന്നത്‌. വിദ്യാലയത്തില്‍ ഈ അടുത്ത കാലത്ത് കൈവന്ന ജില്ലാ, സംസ്ഥാന, ദേശീയ അംഗീകാരങ്ങളും അധ്യാപകരക്ഷാകര്‍ത്തൃ കൂട്ടായ്മയുമാണ് സ്കൂളിനുണ്ടായ നേട്ടത്തിനു പിന്നിലെന്ന് മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഉസ്മാന്‍കുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പി.ടി.എ. പ്രസിഡന്‍റ് സുല്‍ഫിക്കര്‍ അലി , ഹെഡ്മാസ്റ്റര്‍ പി.കെ.ഹംസ, നാരായണന്‍, കെ.പി.മനോജ്‌, പി.കെ.ഹബീബ് ജഹാന്‍, കെ.ശിവന്‍ പിള്ള, ഐ.സലിം പ്രസംഗിച്ചു.

Share this post: