Top Stories
അഡ്വ. ഒ.കെ തങ്ങള്‍ വള്ളിക്കുന്ന് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
April 02, 2016

ok-thangal-inl-vallikkunnu-മലപ്പുറം : വള്ളിക്കുന്ന് മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഐഎന്‍എല്‍ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാ അഡ്വ. ഒ.കെ തങ്ങള്‍ ആണ് സ്ഥാനാര്‍ഥി. ഓലശ്ശേരി സയ്യിദ്‌ ഇബ്‌റാഹീം കുഞ്ഞിക്കോയ തങ്ങള്‍ എന്ന ഓ.കെ.തങ്ങള്‍ കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പ്‌ സ്വദേശിയാണ്. മഞ്ചേരി ബാറിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി ശ്രീധരന്‍ നായരുടെ ജൂനിയറായി പ്രാക്‌ടീസ്‌ ആരംഭിച്ച തങ്ങള്‍ 2004 മുതല്‍ സ്വന്തമായി പ്രാക്‌ടീസ്‌ ചെയ്‌തു വരികയാണ്‌. 2006-2011 ഇടത്‌ സര്‍ക്കാറിന്റെ കാലത്ത്‌ മഞ്ചേരി ജില്ലാ കോടതിയില്‍ അഡീഷണല്‍ ഗവണ്‍മെന്റ്‌ പ്ലീഡറും അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറുമായി സേവനമനുഷ്ടിച്ചു.

ഫാറൂഖ്‌ കോളജില്‍ പഠിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. എംഎസ്‌എഫില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു. പിന്നീട്‌ ഐഎന്‍എല്‍ രൂപീകരിച്ചപ്പോള്‍ അതില്‍ സജീവമായി. 1995ല്‍ മലപ്പുറം ജില്ലയിലെ ഒളവട്ടൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിലേക്ക്‌ ഇടത്‌ സ്വതന്ത്രനായി മത്സരിച്ചതിലൂടെ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലും പ്രവേശിച്ചു. ഐഎന്‍എല്‍ കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി, നാഷണല്‍ ലേബര്‍ യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച തങ്ങള്‍ ഇപ്പോള്‍ ഐഎന്‍എല്‍ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്‌. കൊയിലാണ്ടി ഫ്‌ളോററ്റില്‍ സൈതാലി കോയ തങ്ങളുടെ മകള്‍ റൗളയാണ്‌ ഭാര്യ. മക്കള്‍: സയ്യിദ്‌ സഹീന്‍ തങ്ങള്‍ (മെക്കാനിക്കല്‍ എന്‍ജിനീയര്‍), ആഇഷാ നുസ്‌ഹ, ഫാത്തിമ മിര്‍ഫ, സയ്യിദ്‌ ഹനീന്‍.

Share this post: