25-Nov-2016
മങ്കട: മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം, മേലാറ്റൂര്‍ സബ്ജില്ലാ ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ ജി യു പി എസ് കൂട്ടിലങ്ങാടിയില്‍ വെച്ച് അധ്യാപക വിദ്യാര്‍ത്ഥി പരിശീലന ക്യാമ്പ് നടത്തി. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സജീര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ പി കെ ഉമ്മര്‍, ബി പി ഒ ഹരിദാസന്, പി എ മജീദ്, പി കെ സൈതലവി, പി കെ നാരായണന്, പി കെ ബിജു, കെ ഉബൈബ സംസാരിച്ചു. സമദ് മങ്കട, പീതാംബരന് എം തൃശ്ശൂര്‍ ക്ലാസെടുത്തു. ജില്ലാ ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ പി കെ ബിജു രചിച്ച പഠനത്തിനായി ലണ്ടനിലേക്ക് എന്ന ഗാന്ധിജിയെ കുറിച്ചുള്ള പുസ്തകം സമദ് മങ്കട സര്‍വ്വോദയ സംസ്ഥാന വൈസ് പ്രസിഡണ്ട് പീതാംബരന് എം തൃശ്ശൂരിന് നല്കി പ്രകാശനം ചെയ്തു.