17-Jul-2017
മലപ്പുറം : ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ ജൂലൈ 31നകം പട്ടികയില്‍ നിന്നും ഒഴിവാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. താഴെ പറയുന്നവര്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹതയില്ലാത്തവരാണ്.
കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍ / എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, സര്‍വീസ് പെന്‍ഷണര്‍മാര്‍ ,ആദായ നികുതി നല്കുന്നവര്,നാലുചക്ര വാഹനമുള്ളവര്‍,ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍,1000 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വീടുള്ളവര്‍,2500 രൂപ പ്രതിമാസ വരുമാനമുള്ളവര്‍.
പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വമേധയാ അപേക്ഷ നല്കി തങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനയിതര വിഭാഗത്തിലേക്ക് മാറ്റണം. അല്ലാത്ത പക്ഷം കര്‍ശന വകുപ്പുതല അച്ചടനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.