Top Stories
അനുശോചനയോഗം നടത്തി
March 10, 2016

മേലാറ്റൂർ  : മുൻ പഞ്ചായത്ത് സെക്രട്ടറിയും അംഗവും പഞ്ചായത്ത് എംപ്ലോയീസ് സംസ്ഥാന വൈസ് പ്രസിഡന്റും സിപിഎം മേലാറ്റൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സി.വി. ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചിച്ചു. യോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. എൻ. ഭാസ്കരൻ, പി.കെ. അബൂബക്കർ ഹാജി, സി. അബ്ദുൽകരീം, സി.ടി. കുഞ്ഞാപ്പു, പി.സി. ഷംസുദ്ദീൻ, പി. കുഞ്ഞു, കെ. സുഗുണപ്രകാശ്, മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് വി. കമലം, സിനിമ സംവിധായകൻ മേലാറ്റൂർ രവിവർമ, കാപ്പിൽ ഷൗക്കത്തലി, കളത്തിൽ മജീദ്, മേലാറ്റൂർ പത്മനാഭൻ, പി. ശങ്കരൻ എന്നിവർ പ്രസംഗിച്ചു.

Share this post: