Top Stories
അന്തര്‍ സംസ്ഥാന മദ്യ-മയക്കു മരുന്ന് കടത്ത് പൊലീസ് – എക്‌സൈസ് യോഗം ഇന്ന്
April 16, 2016

16, April 2016
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി പ്രദേശത്തെ ജാഗ്രതാ ക്രമീകരണങ്ങളുടെ ഭാഗമായി ഊട്ടി എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് (ഏപ്രില്‍ 16) രാവിലെ 12ന് തമിഴ്‌നാട്ടിലെ ദേവാലയില്‍ യോഗം ചേരും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വാഹനങ്ങളിലൂടെയല്ലാതെ മറ്റ് മാര്‍ഗങ്ങളിലൂടെ മദ്യം – മയക്കു മരുന്ന് കടത്തുന്നത് തടയുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. അതിര്‍ത്തി പട്രോളിങ്, വാഹന പരിശോധന എന്നിവ ഏകോപിപ്പിക്കുന്നതിനും പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യും. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി.വി. റാഫേല്‍, അസി. എക്‌സൈസ് കമ്മീഷണര്‍ പി. ബാലകൃഷ്ണന്‍, നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശശിധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും

Share this post:
MORE FROM THIS SECTION