Top Stories
അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം
March 20, 2016

intl-quaran-conferenceരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഡിപാര്‍ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിന് ഉജ്ജ്വല തുടക്കം. ഇന്ത്യയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പ്രമേയത്തില്‍ നടക്കുന്ന ദ്വിദിന കോണ്‍ഫറന്‍സ് സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദാ ഖുര്‍ആന്‍ വിഭാഗം മേധാവി പി. മുഹമ്മദ് ഇസ്ഹാഖ് ബാഖവി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. യു.വി.കെ മുഹമ്മദ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഭട്കല്‍ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ ഖുര്‍ആന്‍ വിഭാഗം മേധാവി ഡോ. സംആന്‍ നദ്‌വി, ഡോ. സൈതാലിക്കുട്ടി ഫൈസി, എം.കെ ജാബിര്‍ അലി ഹുദവി, ഡോ. കെ.എം അബ്ദുല്ലത്തീഫ് നദ്‌വി, ഡോ. അബ്ദുല്‍ ബര്‍റ് വാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളിലെ അധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ ഇംഗ്ലീഷ്, അറബി ഭാഷകളിലായി അമ്പതിലധികം ഗവേഷണ പ്രബന്ധങ്ങളാണവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ വികാസം, തഫ്‌സീര്‍ സാഹിത്യത്തിലെ ഇന്ത്യന്‍ സംഭാവനകള്‍, പ്രാദേശിക തഫ്‌സീറുകള്‍, ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍, ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ആധുനിക സമീപനങ്ങള്‍, ഖുര്‍ആന്‍ പരിഭാഷകളിലെ വൈവിധ്യങ്ങള്‍ തുടങ്ങിയ പത്തു സെഷനുകളും സംവിധാനിച്ചിട്ടുണ്ട്.

ഇന്നു വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യയിലെ ഖുര്‍ആന്‍ വിഭാഗം മേധാവി പ്രഫ. ഡോ. ഇസ്‌റാര്‍ അഹ്മദ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഉസ്മാനിയ്യ യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് മേധാവി പ്രഫ. ഡോ. ശാഹിദ് അലി അബ്ബാസി, മുംബൈ അസ്സുന്ന ഇസ്‌ലാമിക് ഫൗണ്ടേഷന്‍ മേധാവി ഡോ. ഫയ്യാസ് അഹ്മദ് ബറകാത്തി, കശ്മീരിലെ ഇസ്‌ലാമിക് റിസര്‍ച്ച് അക്കാഡമി ഡീന്‍ ഡോ. അലി മുഹമ്മദ് ഭട്ട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Share this post: