Top Stories
അന്താരാഷ്‌ട്ര ശിശു ദിനാചരണം
November 21, 2016

21-Nov-2016

കുട്ടികള്‍ക്ക്‌ നേരെയുളള അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും സാമൂഹിക നീതി വകുപ്പ്‌, ജില്ലാ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്‌ട്ര ശിശുദിനം ആചരിച്ചു. മലപ്പുറം കോട്ടക്കുന്നില്‍ നടന്ന പരിപാടിയില്‍ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക, കുട്ടി കല്ല്യാണം ജില്ലയില്‍ നിന്നും തുടച്ചു നീക്കുക, കുട്ടികളില്‍ ലഹരിയുടെ ഉപയോഗം ഇല്ലാതെയാക്കുക എന്നീ ആശയങ്ങളില്‍ നടത്തിയ ഒപ്പ്‌ ശേഖരണം ഉദ്‌ഘാടനം ജില്ലാ കലക്‌ടര്‍ എം. ഷൈനമോള്‍ നിര്‍വഹിച്ചു.
ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശരീഫ്‌ ഉള്ളത്ത്‌, മെമ്പര്‍മാരായ എം. മണികണ്‌ഠന്‍, അഡ്വ. നജ്‌മല്‍ ബാബു കോരമ്പയില്‍, ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങള്‍, പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. കെ.വി. യാസര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ മുഹമ്മദ്‌ സാലിഹ്‌ എ.കെ, മുഹമ്മദ്‌ ഫസല്‍ പി., ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റ്‌ ഉദ്യോഗസ്ഥന്‍മാരായ ഫസല്‍ പുല്ലാട്ട്‌, റൂബി രാജ്‌, സന്ധ്യ, ശ്രീകാന്ത്‌, ജെംഷിമോള്‍ എടവണ്ണ, രഞ്‌ജിത്ത്‌ അംബലപ്പറ്റ, വസന്തകുമാരി എളയൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: