04-Jun-2017
മലപ്പുറം : വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള സ്ഥലങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണിയായ രീതിയില്‍ നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മരങ്ങളും മുറിച്ചു മാറ്റുന്നതിന് അതത് വകുപ്പുകള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇത്തരത്തിലുള്ള മരങ്ങളും ചില്ലകളും മുറിക്കുന്നതിന് പ്രാദേശികമായി അതത് തദ്ദേശ സ്വയംഭരണ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനംറേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയുടെ ശുപാര്‍ശക്ക് വിധേയമായി ജില്ലാ ദുരന്തനിവാരണ സമിതി ചെയര്മാന് തീരുമാനം എടുക്കും.
സ്വകാര്യ ഭൂമിയിലുള്ള മരങ്ങളും ചില്ലകളും കണ്ടെത്തി ആയത് മുറിച്ച് മാറ്റുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട സ്വകാര്യ വ്യക്തികള്‍ / സ്ഥാപനങ്ങള്‍ തന്നെ സ്വീകരിക്കണം. നിര്‍ദ്ദേശം പാലിക്കാത്ത പക്ഷം ഉണ്ടാകുന്ന എല്ലാവിധ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യത അതത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കായിരിക്കും.