Top Stories
‘അമീബ’ പെരിന്തൽമണ്ണയിൽ
March 14, 2016

പെരിന്തൽമണ്ണ ∙ എൻഡോസൾഫാൻ എന്ന മാരക വിഷം സമൂഹത്തിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച അമീബ പെരിന്തൽമണ്ണ വിസ്മയ തീയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച അനുമോൾ, അനീഷ് വളാഞ്ചേരി എന്നിവർ പ്രേക്ഷകരുമായി സംവദിച്ചു. മധുബാലകൃഷണൻ, ഫസൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വള്ളുവനാട് ഫിലിം സൊസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. തുടർന്നുള്ള നാലു ദിവസങ്ങൾകൂടി നാലു മണിക്ക് വിസ്മയ തിയേറ്ററിൽ സിനിമ പ്രദർശിപ്പിക്കും.

Share this post: