Top Stories
അരങ്ങില്‍ ശ്രീധരനെ അനുസ്‌മരിച്ചു
December 13, 2016

jdu-mpm13-Dec-2016
മലപ്പുറം : കേരളത്തിലെ സോഷ്യലിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ശക്തിസ്രോതസ്സായിരുന്ന അരങ്ങില്‍ ശ്രീധരനെന്ന്‌ ജനതാദള്‍ (യു) മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സബാഹ്‌ പുല്‍പ്പറ്റ പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അരങ്ങില്‍ ശ്രീധരന്‍ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ വിമോചനത്തിന്റെ മഹത്തായ ശബ്ദമാണ്‌ ജനാധിപത്യ സോഷ്യലിസെന്ന്‌്‌ അരങ്ങില്‍ ശ്രീധരന്‍ വിശ്വസിച്ചു. മികച്ച പാര്‍ലിമെന്റെറിയനും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹമെന്നും സബാഹ്‌ പുല്‍പ്പറ്റ അനുസ്‌മരിച്ചു. എം. സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. അലി പുല്ലിത്തൊടി, മുഹമ്മദാലി ഒതുക്കുങ്ങള്‍, എന്‍. പി. മോഹന്‍രാജ്‌, അബൂബക്കര്‍ അരിമ്പ്ര, സി. ഹംസ, ബാലകൃഷ്‌ണന്‍ ചെട്ടിപ്പടി, കൃഷ്‌ണന്‍കുട്ടി അത്താണിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Share this post: