Top Stories
അറബ്-ഏഷ്യന്‍ വിദ്യഭ്യാസ ഉച്ചക്കോടി ഡോ. ബഹാഉദ്ദീന്‍ നദ്‌വി പങ്കെടുക്കും
October 18, 2016

18-Oct-2016
ഹിദായ നഗര്‍: മലേഷ്യയിലെ യൂനിവേഴ്‌സിറ്റി സയന്‍സ് ഇസ്‌ലാമില്‍ ഇന്നുമുതല്‍ (18/10/16) നടക്കുന്ന അറബ്-ഏഷ്യന്‍ ഉന്നത വിദ്യാഭ്യാസ ഉച്ചക്കോടിയില്‍ സംബന്ധിക്കാന്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മത പണ്ഡിതസഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മലേഷ്യയിലേക്കു തിരിച്ചു. മലേഷ്യന്‍ ഗവണ്‍മെന്റിന്റെയും അസോസിയേഷന്‍ ഓഫ് അറബ് യൂനിവേഴ്‌സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ത്രിദിന ഉച്ചക്കോടി. അറബ് യൂനിവേഴ്‌സിറ്റി കൂട്ടായ്മയിലെ അറുപത് സര്‍വകലാശാലകളുടെയും മേധാവികളും ഏഷ്യയിലെ വിവിധ ഇസ്‌ലാമിക് സര്‍വകളാശാലാ വിസിമാരുമാണ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങളും വെല്ലുവിളികളുമായിരിക്കും ഉച്ചക്കോടിയുടെ പ്രധാന ചര്‍ച്ചാവിഷയം. 21 ന് ഡോ. നദ്‌വി ബ്രൂണെയിലേക്കു തിരിക്കും. ഈയിടെയായി ദാറുല്‍ഹുദായുമായി അക്കാദമിക ബന്ധം സംബന്ധിച്ച സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് സര്‍വകലാശാലയില്‍ നടക്കുന്ന ബിരുദദാന സമ്മേളനത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി സംബന്ധിക്കും.

Share this post: