Top Stories
അ​ധ്യാ​പ​ക​രി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത് ഒ​ളി​വി​ൽ പോ​യ ദ​മ്പ​തി​ക​ൾ പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി
April 20, 2021

20/04/2020
കാ​ളി​കാ​വ്: അ​ധ്യാ​പ​ക​രി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത് ഒ​ളി​വി​ൽ പോ​യ ദ​മ്പ​തി​ക​ൾ പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ. നി​ല​മ്പൂ​ർ പോ​ത്തു​ക​ല്ല്​ സ്വ​ദേ​ശി​ക​ളാ​യ കൊ​ച്ചു​പ​റ​മ്പി​ല്‍ ലീ​ലാ​മ്മ സ​ക്ക​റി​യ( 52), ചേ​ല​ക്ക​ല്‍ സ​ക്ക​റി​യ ലൂ​ക്കോ​സ് (56) എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി-​ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യാ​യ ഗാ​സി​യാ​ബാ​ദി​ൽ കാ​ളി​കാ​വ് സ്​​റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക സം​ഘ​ത്തി​െൻറ പി​ടി​യി​ലാ​യ​ത്.

പു​ല്ല​ങ്കോ​ട് ഗ​വ. ഹൈ​സ്കൂ​ളി​ലെ അ​ന​ധ്യാ​പി​ക​യാ​യ ലീ​ലാ​മ്മ പു​രോ​ഹി​ത​നാ​യ സ​ക്ക​റി​യ ലൂ​ക്കോ​സു​മാ​യി ചേ​ർ​ന്നാ​ണ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. 2011ലാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ചേ​ർ​ന്ന് അ​ധ്യാ​പ​ക​സൊ​സൈ​റ്റി രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ അ​ധ്യാ​പ​ക​രി​ൽ നി​ന്ന് പ​ണ​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

പ​ണ​ത്തി​ന് പു​റ​മെ അ​ധ്യാ​പി​ക​മാ​രി​ൽ നി​ന്ന്​ 50 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി. നി​ക്ഷേ​പ​തു​ക തി​രി​ച്ച് കൊ​ടു​ക്കേ​ണ്ട സ​മ​യ​മാ​യ​പ്പോ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ര്‍ജി​ത് ദാ​സ്, നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി. മു​ഹ​മ്മ​ദ് ഷ​രീ​ഫ് എ​ന്നി​വ​രു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം കാ​ളി​കാ​വ് ഇ​ന്‍സ്പെ​ക​ര്‍ ജോ​ഷി ജോ​സി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​രു​വ​രേ​യും ക​ണ്ടെ​ത്തി​യ​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ടി. ആ​ഷി​ഫ​ലി, സാ​നി​ര്‍ പു​തു​ക്കു​ടി എ​ന്നി​വ​രാ​ണ് ഗാ​സി​യാ​ബാ​ദി​ൽ ഇ​രു​വ​രേ​യും അ​റ​സ്​​റ്റ്​ ചെ​യ്ത് കാ​ളി​കാ​വി​ലെ​ത്തി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു

Share this post: