Top Stories
ആഗോള വ്യാപാര വികസന സെമിനാര്‍
July 04, 2017

04-Jul-2017
തിരുവനന്തപുരം : കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‌ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍എക്‌സ്‌പോര്‍ട്ട്‌ ഓര്‍ഗനൈസേഷനും ഷാര്‍ജ എയര്‍പോര്‍ട്ട്‌ ഇന്റര്‍നാഷണല്‍ ഫ്രീ സോണും സംയുക്തമായി ആഗോള വ്യാപാര വികസനത്തിന്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിലവിലുള്ള സാധ്യതകളെ കുറിച്ച്‌ ഒരു സെമിനാര്‍ ഈ മാസം 11 -ാംതീയതി സംഘടിപ്പിക്കുന്നു.തിരുവനന്തപുരത്തെ ഹോട്ടല്‍ താജ്‌ വിവാന്തയില്‍ വൈകിട്ട്‌ആറ്‌ മണിക്ക്‌ ആണ്‌ പരിപാടി. കയറ്റുമതിക്കാര്‍, ബിസിനസ്സുകാര്‍, കയറ്റുമതി വ്യാപാര രംഗത്തേയ്‌ക്കിറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, വ്യവസായികള്‍, ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക്‌സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. പ്രവേശനം സൗജന്യമായിരിക്കും. സീറ്റ്‌ പരിമിതമായതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട്‌ ഓര്‍ഗനൈസേഷന്‍സ്‌, മറൈന്‍ ബില്‍ഡിംഗ്‌,മലബാര്‍ റോഡ്‌ , നോര്‍ത്ത്‌ എന്‍ഡ്‌, വെല്ലിങ്‌ടണ്‍ എലന്‍ഡ്‌ , കൊച്ചി -682009 ., ഫോണ്‍- 8547731069 ,8129967069 ,9895598009 . ഇമെയില്‍ : akv@fieo.org

Share this post: