Top Stories
ആനക്കയം ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാര്‍
May 25, 2017

25-May-2017
ആനക്കയം : ഗ്രാമപഞ്ചായത്ത്‌ 13-ാം പഞ്ചവത്സര പദ്ധതി 2017 – 18 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ആനക്കയം ജി.യു.പി സ്‌കൂള്‍ ഹാളില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.റ്റി. സുനീറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഒ.ടി. സുബൈദ പദ്ധതി വിശദീകരിച്ചു. കരട്‌ പദ്ധതി രേഖ പഞ്ചായത്ത്‌ ആസൂത്രണ സമിതി വൈസ്‌ ചെയര്‍മാന്‍ എ.പി. ഉമ്മര്‍ മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി. മുഹമ്മദലിക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സന്‍ കെ.എം. നസീബ ടീച്ചര്‍, പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ വി.അശ്രഫ്‌ എന്ന കുട്ടാപ്പു, കെ.പി. സജീന ടീച്ചര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ എം.പി. ഹമീദ്‌ ഹാജി, ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ യു.മൂസ, എം.പ്രശാന്ത്‌, പഞ്ചായത്ത്‌ സെക്രട്ടറി ടി. അബ്‌ദുള്‍ ഗഫൂര്‍, അസി .സെക്രട്ടറി കെ അനീഷ്‌ ,ആസൂത്രണ സമിതി അംഗം പാലപ്ര മുഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.പി. അബ്‌ദുറഹിമാന്‍ സ്വാഗതവും അസി. പ്ലാന്‍ കോര്‍ഡിനേറ്റര്‍ പി അഹമ്മദ്‌ ബാസിം നന്ദിയും പറഞ്ഞു.

Share this post: