Top Stories
ആന്റി നാര്‍ക്കോട്ടിക്‌ അവാര്‍ഡ്‌ 2017 എന്‍ട്രികള്‍ ക്ഷണിച്ചു
June 02, 2017

02-Jun-2017

മലപ്പുറം : ലോകമയക്കുമരുന്ന്‌ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്‌ ആന്റി നാര്‍ക്കോട്ടിക്‌ ആക്ഷന്‍ സെന്റര്‍ ഇന്ത്യ (എന്‍.എ.സി.ഐ) ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ വിവിധ അവാര്‍ഡുകള്‍ക്ക്‌ എന്‍ട്രികള്‍ ക്ഷണിച്ചു. മയക്കുമരുന്ന്‌ വിരുദ്ധ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, ആരോഗ്യം, പരിസര ശുചീകരണം, സാമൂഹികസേവനം, ആദിവാസിക്ഷേമം, സാംസ്‌കാരികം, വിദ്യാഭ്യാസം, സ്‌ത്രീ ശാക്തീകരണം എന്നീ രംഗങ്ങളിലേതെങ്കിലും ഒന്നില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാതെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്‌തിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡിന്‌ അപേക്ഷിക്കാം. ആകെ ആറു അവാര്‍ഡുകളാണ്‌ ഈവര്‍ഷം നല്‍കുന്നത്‌. ഒരു സ്ഥാപനത്തെയും അഞ്ചു വ്യക്തികളെയുമാണ്‌ അവാര്‍ഡിന്‌ തെരഞ്ഞെടുക്കുന്നത്‌. വ്യക്തിഗത അവാര്‍ഡില്‍ ഒരെണ്ണം വനിതക്കായിരിക്കും. എന്‍ട്രികള്‍ക്ക്‌ പ്രത്യേകം അപേക്ഷാഫോറമോ രജിസ്‌ട്രേഷന്‍ ഫീസോ ഇല്ല. വെള്ളക്കടലാസില്‍ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം വ്യക്തിയുടെ/സ്ഥാപനത്തിന്റെ സംക്ഷിപഢഃ വിവരവും പാസ്‌പോര്‍ട്ട്‌ വലിപ്പത്തിലുള്ള ഫോട്ടോയും (രണ്ട്‌ കോപ്പികളും) ഉള്ളടക്കം ചെയ്‌തിരിക്കണം. 26 ന്‌ വി.ജെ.ടി ഹാളില്‍ നടക്കുന്ന ലോകമയക്കു മരുന്നു വിരുദ്ധ ദിനാചരണ സമ്മേളനത്തില്‍ വെച്ച്‌ അവാര്‍ഡുകള്‍ സമ്മാനിക്കും. എന്‍ട്രികള്‍ ഡയറക്‌ടര്‍, ആന്റി നര്‍ക്കോട്ടിക്‌ ആക്ഷന്‍ സെന്റര്‍ ഓഫ്‌ ഇന്ത്യ, എ.എസ്‌. ബില്‍ഡിങ്‌, കാട്ടാക്കട, തിരുവനന്തപുരം 695 572 എന്ന വിലാസത്തില്‍ 16 ന്‌ മുമ്പ്‌ ലഭിച്ചിരിക്കണം. ഫോണ്‍: 9446103990, 8289839902.

Share this post: