Top Stories
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉടന്‍ നടപ്പിലാക്കണം: കെ എസ് എസ് പി എ
June 12, 2017

മങ്കട: പെന്‍ഷന്‍കാര്‍ക്കായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മങ്കട നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി വി സി നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ എ ആലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി കൃഷ്ണന്‍, ജി ഉണ്ണികൃഷ്ണപിളള, എം കെ പാറുക്കുട്ടി, വി കുഞ്ഞന്‍നായര്‍, പി എം സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് കൊളത്തൂര്‍, ബെന്നിജോണ്‍, വി മാത്യു, കെ സി വര്‍ഗ്ഗീസ്, ആലീസ് മാത്യു, എന്‍ ടി ത്രേസ്യാമ്മ സംസാരിച്ചു. ജില്ലാ സെക്രട്ടറി നവാഗതരെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.

Share this post: