Top Stories
ആറംപുളിക്കല്‍ ചെക്ക്‌ ഡാം കം ബ്രിഡ്‌ജ്‌ നിര്‍മ്മാണോദ്‌ഘാടനം ഒമ്പതിന്‌
June 07, 2017

07-Jun-2017

മലപ്പുറം : ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ പുന്നപ്പുഴയ്‌ക്ക്‌ കുറുകെ ആറംപുളിക്കല്‍ ചെക്ക്‌ ഡാം കം ബ്രിഡ്‌ജ്‌ നിര്‍മ്മാണോദ്‌ഘാടനം ജൂണ്‍ ഒമ്പതിന്‌ വൈകീട്ട്‌ നാലിന്‌ കേരള ജലവിഭവ വകുപ്പ്‌ മന്ത്രി മാത്യു ടി. തോമസ്‌ നിര്‍വ്വഹിക്കും. പി. വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷനാവും. എം.പി. മാരായ എം.ഐ ഷാനവാസ്‌, പി.വി. അബ്‌ദുല്‍ വഹാബ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ അമിത്‌ മീണ, നിലമ്പൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. സുഗതന്‍, ചുങ്കത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡിന്റ്‌ കെ. സ്വപ്‌ന തുടങ്ങിയവര്‍ പങ്കെടുക്കും.

Share this post: