Top Stories
ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എം ആര്‍ ഐ യൂണിറ്റ് വരുന്നു
December 23, 2016

23-Dec-2016

കോട്ടക്കല്‍: ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എം ആര്‍ ഐ യൂണിറ്റ് ഉദ്ഘാടനം ഈ മാസം 25ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ ഡോ ആസാദ് മൂപ്പന്‍ അധ്യക്ഷനാവും. അത്യാധുനീക സൗകര്യങ്ങളുള്ള 1.5ടെസ് ലയുടെ യൂണിറ്റാണിത്. ആസ്റ്റര്‍ മിംസിന്റെ എട്ടാം വാര്‍ഷിക ഭാഗമായാണ് എം ആര്‍ ഐ യൂണിറ്റ് തുടങ്ങുന്നത്. കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കൂ. ബി പി എല്‍ രോഗികള്‍ക്ക് എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ പകുതി നിരക്കില്‍ എം ആര്‍ ഐ എടുക്കാമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഡോ. വി പി ജാസിര്‍, സി എച്ച് നൗഷാദ്, ടി ടി സുമേഷ് നായര്‍ എന്നിവര്‍ അറിയിച്ചു.

Share this post: