Top Stories
ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷക്ക്‌ ‘ആവാസ്‌’
June 25, 2017

25-Jun-2017
മലപ്പുറം : 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തുന്നതിന്‌ ആവാസ്‌ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക്‌ 15000 രൂപയുടെ സൗജന്യ ചിക്തസ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും എംപാനല്‍ ചെയ്‌ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും. കൂടാതെ അപകട ഇന്‍ഷൂറന്‍സ്‌ പരിരക്ഷയും ഉണ്ടാകും. ആധാര്‍ കാര്‍ഡ്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌, തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചാണ്‌ ‘ആവാസ്‌’ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്‍കുന്നത്‌. ഇതിനായി ജില്ലാ കലക്‌ടര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായും ജില്ലാ പോലീസ്‌ മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാതല കമ്മിറ്റി രൂപീകരിച്ചു.

Share this post: