Top Stories
ഇത്തിള്‍പ്പറമ്പ്-പുല്‍പ്പപറമ്പ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി
December 27, 2016

27-Dec-2016

പുല്‍പ്പ പറമ്പ്: ഇത്തിള്‍പ്പറമ്പ്-പുല്‍പ്പപറമ്പ് ഭാഗത്തെ റോഡിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. മഴക്കാലത്ത്‌ പുല്‍പ്പപറമ്പ് ഭാഗത്ത്‌ റോഡില്‍ വെള്ളകെട്ടുണ്ടാവുന്നതിനാല്‍ റോഡു തകരുകയും സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവായിരുന്നു. പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള അവിശ്യമായിരുന്നു റോഡ്‌ നവീകരിക്കുക എന്നതു, കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് എല്‍ ഡി എഫ് ജയിക്കുകയാണെങ്കില്‍ ഈ പ്രശ്നം പരിഹരിക്കുമെന്നു ഉറപ്പു നല്‍കിയിരുന്നു. ജയിച്ചു ഒരുവര്‍ഷം ആയപ്പോള്‍ തന്നെ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കൌണ്‍സിലര്‍ കൊന്നോല സുമയ്യ അന്‍വര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാക്ക് നിറവേറ്റി. ഇതോടു കൂടെ തന്നെ ഇത്തിള്‍പ്പറമ്പ് ജങ്ക്ഷനില്‍ റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവര്‍ത്തിയും നടന്നു വരുന്നുണ്ട് കേരള സര്‍ക്കാരിന്റെ ഒറ്റതവണ റോഡു വികസന ഫണ്ടില്‍ നിന്നുള്ള അഞ്ചു ലക്ഷം രൂപയും മലപ്പുറം നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നു രണ്ടു ലക്ഷം രൂപയും ഉപയോഗിച്ചുകൊണ്ടാണ് നവീകരണ പ്രവര്‍ത്തനം നടക്കുന്നത്. റോഡു വര്‍ക്കിന്റെ കണ്‍വീനര്‍ കെ എം വഹാബും ചെയര്‍മാന്‍ അമ്പളി ഷിഹബുമാണ്.

Share this post: