02-Jun-2017
ഉദ്ഘാടനത്തിന് ശേഷം വിദ്യാര്‍ത്ഥികളുമായി സ്പീക്കര്‍ സംവദിച്ചു.അക്കാലത്തെ സ്കൂള്‍ പ്രവേശനം എങ്ങിനെയുള്ളതായിരുന്നു എന്ന കുട്ടിയുടെ ചോദ്യത്തിന് ഇന്ന് ചിരി ഉത്സവമാണ് കലായലങ്ങളില്‍ നടക്കുന്നതെങ്കില്‍ അന്ന് കരച്ചില് ഉത്സവമായിരുന്നു എന്ന മറുപടിയാണ് സ്പീക്കര്‍ നല്‍കിയത്. അധ്യാപനത്തില്‍ തിളങ്ങിയ സ്പീക്കര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങിനെയുള്ള അനുഭവമാണ് നല്‍കുന്നതെന്നായിരുന്നു മറ്റൊരു കുട്ടിയുടെ ചോദ്യം. രണ്ടും സാമൂഹ്യ സേവനമാണ്. എന്നാല്‍ ഒന്ന് ക്ലാസ് മുറിയിലും മറ്റേത് സമൂഹത്തിലുമാണ്. ഒന്ന് നാലുമണിക്ക് കഴിയും മറ്റെതിന് സമയമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.സ്കൂള്‍ സമയത്ത് എല്ലാ മേഖലയിലും താല്പര്യം കാണിച്ചിരുന്നുന്നെ് പറഞ്ഞ സ്പീക്കര്‍ കുട്ടികള്‍ക്ക് കവിതകൂടി ചൊല്ലികൊടുത്താണ് പ്രവേശനോല്‍സവത്തിന്റെ വേദി വിട്ടത്.