Top Stories
ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ കിരീടം ഫാറൂഖ്‌ കോളേജിന്‌
November 26, 2016

26-Nov-2016
മലപ്പുറം: കാലിക്കറ്റ്‌ സര്‍വകലാശാലാ ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ കിരീടം ഫാറൂഖ്‌ കോളേജിന്‌. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 2-1ന്‌ കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌ കോളേജിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ഫാറൂഖ്‌ കോളേജിന്‌ വേണ്ടി അമീന്‍ ജമാല്‍ 24-ാം മിനിറ്റല്‍ ഗോള്‍ നേടി. രണ്ടാമത്തേത്‌ ഇഞ്ച്വറി ടൈമിലെ സെല്‍ഫ്‌ ഗോളായിരുന്നു. ദേവഗിരിക്ക്‌ വേണ്ടി ലിയോണാണ്‌ ഗോള്‍ നേടിയത്‌. ലിയോണിനെ ഈ വര്‍ഷത്തെ എമര്‍ജിംഗ്‌ പ്ലയറായി തെരഞ്ഞെടുത്തു.
ലൂസേഴ്‌സ്‌ ഫൈനലില്‍ മഞ്ചേരി എന്‍എസ്‌എസ്‌ കോളേജ്‌ (3-0) കോഴിക്കോട്‌ ഗരുവായൂരപ്പന്‍ കോളേജിനെ പരാജയപ്പെടുത്തി. സമാപന ചടങ്ങില്‍ പി അബ്‌ദുല്‍ ഹമീദ്‌ എംഎല്‍എ സമ്മാനദാനം നടത്തി. കായിക പഠന വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. വി പി സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഡോ. കെ പി മനോജ്‌, കോച്ച്‌ സതീവന്‍ ബാലന്‍, മുഹമ്മദ്‌ ഷഫീഖ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. സിന്റിക്കേറ്റംഗം കെ കെ ഹനീഫ കളിക്കാരെ പരിചയപ്പെട്ടു.

Share this post: