Top Stories
ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം
December 08, 2016

07-Dec-2016
മലപ്പുറം: വട്ടിപലിശയുടെ നീരാളി കൈകളിലകപ്പെട്ട്‌ ജീവിതത്തിനും മരണത്തിനുമിടയില്‍ ശ്വാസം വലിക്കുന്ന ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ ഉദ്യോഗസ്ഥരും ഭരണകൂടവും തയ്യാറാകണമെന്ന്‌ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍. ആന്റിബ്ലേഡ്‌ ആന്‍ ഫോറം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പുതിയ ഭരണപരിഷ്‌ക്കാരങ്ങള്‍ സാധാരണ ജനങ്ങളെ വീണ്ടും വട്ടിപലിശക്കാരുടെ അടുത്തെത്തിക്കുന്നതും കടക്കെണിയിലേക്ക്‌ തള്ളിവിടുന്നതാണെന്നും ആത്മഹത്യകള്‍ക്ക്‌ ശേഷം സഹായധനം നല്‍കുകയും ആശ്രിതര്‍ക്ക്‌ ജോലി നല്‍കുകയും ചെയ്യുന്ന ഏജന്‍സിയായി ഭരണകൂടം മാറിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്‌ദു അധ്യക്ഷത വഹിച്ചു. പി മുഹമ്മദ്‌, ഗോവിന്ദന്‍ പയ്യാപന്ത,പി എ മുഹമ്മദ്‌കുട്ടി, അമീന്‍ പൂക്കോട്ടുംപാടം സംസാരിച്ചു.

Share this post: