വടക്കാങ്ങര : ജീവിത യാത്രയില്‍ ഒരുമിച്ചു പിറന്നവര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും ഒന്നിച്ച് വിരമിക്കുന്നു. പരേതനായ കരുവാട്ടില്‍ അബൂബക്കര്‍ കുരിക്കള്‍ ഖദിയുമ്മ ദമ്പതിമാരുടെ ഇരട്ട മക്കളായ കോഡൂര്‍ വലിയാട് എ.എം.എല്‍.പി. സ്കൂള്‍ അറബി ടീച്ചര്‍ സൈനബയും സഹോദരി ആനക്കയം പെരുമ്പലം ജി.യു.പി.സ്കൂള്‍ അറബി അധ്യാപിക ആയിശയുമാണ് ഈ മാസം മാര്‍ച്ച് 31 നു വിരമിക്കുന്നത്. പ്രാഥമിക പഠനത്തിനു ശേഷം ഇരിവരും മോങ്ങം ആന്വാറുല് ഇസ്ലാം വനിതാ അറബിക് കോളേജില്‍ നിന്നാണ് അറബി അധ്യാപക യോഗ്യത നേടിഎടുത്തത്. ഒരുമിച്ച് സര്‍വ്വീസില്‍ ചേര്‍ന്ന് ഒരുമിച്ച് സര്‍വീസില്‍ നിന്നും വിരമിക്കുന്ന അപൂര്‍വ്വ സഹോദരിമാരാണ് ഇവര്‍. കോഡൂരിലെ റിട്ട: കെ.എസ്.ആര്.ടി.സി സൂപ്രണ്ട് ഊരോത്തോടി ബീരാന് കുട്ടിയാണ് സൈനബ ടീച്ചറുടെ ഭര്‍ത്താവ്. മൂന്നു പെണ്മക്കളുണ്ട്. ദുബൈയില്‍ ബിസിനസ്സുകാരനായ പുല്ലോടന് അബ്ദുള്ജമാലാണ് ആയിഷയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഇരുവര്‍ക്കും ഇരുവര്‍ക്കും യാത്രയയപ്പും സ്വീകരണവും നല്‍കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും.