Top Stories
ഇലക്ഷന്‍ പ്രചാരണത്തിന് നൂതന രീതികളുമായി നിയാസും
April 26, 2016

niyas-website25, April 2016
താനൂര്‍ : ഇലക്ഷന്‍ പ്രചാരണത്തിന് ഇന്ന് സ്ഥാനാര്‍ഥികള്‍ നവ മാധ്യമങ്ങളെ ആണ് കൂടുതലായും ആശ്രയിക്കുന്നത്. തിരൂരങ്ങാടി എല്‍.ഡി.എഫ്.സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലത്തും ഇതില്‍ നിന്നും വിഭിന്നനല്ല. ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമായ നിയാസ് പൊതു ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനായി സ്വന്താമായി വെബ് സൈറ്റ് നിര്‍മ്മിച്ച് പ്രചരണം ആരംഭിചിരിക്കയാണ് ഇപ്പോള്‍. ഞായറാഴ്ച താനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ പ്രതിപക്ഷ നേതാവ് ശ്രീ വി.എസ് അച്ചുതാനന്ദന്‍ ആണ് നിയാസ് പുളിക്കലത്തിന്‍റെ വെബ്‌ സൈറ്റ് ഉദ്ഘാടനം ചെയ്തത്. www.niyaspulikalakath.in ഇതാണ് നിയാസ് പുളിക്കലത്തിന്‍റെ വെബ്‌ സൈറ്റ് വിലാസം.

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തെ സംബന്ധിക്കുന്ന ആശയങ്ങളും ജനങ്ങള്‍ക്ക് യഥാസമയം സ്ഥാനാര്‍ത്ഥിയെ അിറയിക്കുവാനുള്ള സംവിധാനം വെബ്‌സൈറ്റിന്റെ പ്രത്യേകതയാണ്.

കൂടാതെ സ്ഥാനാര്‍ത്ഥിയുടെ ഓരോ ദിവസത്തെ പരിപാടികളും ഇതിലൂടെ ജനങ്ങളിലേക്ക് എത്തുന്നു. നിയാസ് പുളിക്കലകത്തിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് നവ മാധ്യമങ്ങളിലേക്കായി അതിവേഗം മുഖ ചിത്രങ്ങളും വെബ്‌സൈറ്റില്‍ നിന്ന് അതിവേഗം തയ്യാറാക്കാന്‍ കഴിയും.

Share this post: