Top Stories
ഇ-അനുമതി, ഇ-പരിഹാരം സോഫ്റ്റ്‌വേര്‍ പ്രവര്‍ത്തനനം തുടങ്ങി
April 02, 2016

02, April 2016
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്ത്നിനങ്ങളും നടപടിക്രമങ്ങളും സുതാര്യമാക്കുന്നതിന് ആരംഭിച്ച ഇ-അനുമതി, ഇ-പരിഹാരം സോഫ്റ്റ്‌വേറുകള്‍ പ്രവര്‍ത്തിനം തുടങ്ങിയതായി ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ അറിയിച്ചു. സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്നതിന് രാഷ്ട്രീയ പ്രതിനിധികള്ക്ക് പരിശീലനം നല്കിവ. കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ഥിരകള്‍ക്കും അവരുടെ തെരഞ്ഞടുപ്പ് ഏജന്റുമാര്‍ക്കും പൊതുജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട പരാതികളും അനുമതികളും സോഫ്റ്റ്‌വേര്‍ വഴി വേഗത്തില്‍ ലഭ്യമാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതി/നിര്ദേിശം/അപേക്ഷ തുടങ്ങിയവ ഈ സോഫ്റ്റ്‌വേര്‍ വഴി മാത്രമേ നല്കാേനാവൂ. ലുമൃശവമൃമാ.സലൃമഹമ.ഴീ്.ശി ലൂടെയാണ് പരാതി/നിര്ദേമശം/ അപേക്ഷകള്‍ എന്നിവ സമര്പ്പിരക്കേണ്ടത്. പരാതിയോടൊപ്പം ഫോട്ടോ, വിഡിയോ എന്നിവയും അപ്‌ലോഡ് ചെയ്യാവുന്നതാണ്. വിവിധ അനുമതികള്‍ ലഭിക്കുന്നതിന് ലമിൗാമവേശ.സലൃമഹമ.ഴീ്.ശി വഴിയും അപേക്ഷിക്കണം. വാഹന ഉപയോഗത്തിനുള്ളതൊഴികെ എല്ലാ അനുമതികളും പൊലീസ് വകുപ്പില്‍ നിന്നാണ് ലഭിക്കുക. വാഹന ഉപയോഗത്തിനുള്ള അനുമതി നിശ്ചിത ഫീസ് സഹിതം റിട്ടേണിങ് ഓഫീസര്ക്കാുണ് നല്കേതണ്ടത്. ചലാന്‍ ഉപയോഗിച്ച് ട്രഷറി വഴിയോ ഇന്റര്നെകറ്റ് ബാങ്കിങ് വഴിയോ പണം അടയ്ക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, അപേക്ഷാ നമ്പര്‍ എന്നിവ ഉപയോഗിച്ച് 24 മണിക്കൂറും അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള സൗകര്യവും ലഭിക്കും. ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥനായ കെ. അബ്ദുന്നാസര്‍, വില്ലേജ് ഓഫീസര്‍ പി.കെ സുരേഷ്, ഐ.ടി സെല്‍ കോഡിനേറ്റര്‍ എ.ഇ ചന്ദ്രന്‍, പൊലീസ് ഉദ്യോഗസ്ഥരായ ഫിലിപ്പ് മമ്പാട്, ക്രിസ്റ്റി പണ്ടിക്കാട്, എ.എന്‍ സുനില്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: