Top Stories
ഈ വര്‍ഷത്തെ ജില്ലാതല കേരളോത്സവം 21 മുതല്‍ 28 വരെ വേങ്ങരയില്‍
December 12, 2016

12-Dec-2016

മലപ്പുറം: ഈ വര്‍ഷത്തെ ജില്ലാതല കേരളോത്സവം 21 മുതല്‍ 28 വരെ വേങ്ങരയില്‍ നടക്കും. 21 മുതല്‍ 24 വരെ സ്‌പോര്‍ട്‌സ്‌, ഗെയിംസ്‌ മത്സരങ്ങളും 26 മുതല്‍ 28 വരെ ആര്‍ട്‌സ്‌ മത്സരങ്ങളും നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിന്‌ 200 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി ഉണ്ണികൃഷ്‌ണന്‍ ചെയര്‍മാനും ഡിവിഷന്‍ മെമ്പര്‍ സലീം കുരുവമ്പലം വര്‍ക്കിംഗ്‌ ചെയര്‍മാനുമാണ്‌. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ അസ്‌ലു (ധനകാര്യം), വൈസ്‌ പ്രസിഡന്റ്‌ ബുഷ്‌റ മജീദ്‌ (ട്രോഫി) ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍മാരായ സൈദ്‌ പുല്ലാണി (സ്വീകരണം), ഹനീഫ പുതുപ്പറമ്പ്‌ (ഘോഷയാത്ര), ടി.പി അഷ്‌റഫലി (പ്രോഗ്രാം), മെമ്പര്‍മാരായ ജമീല അബൂബക്കര്‍ (കലാ സമിതി), തെന്നല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി കുഞ്ഞിമൊയ്‌തീന്‍ (സ്‌പോര്‍ട്‌സ്‌), വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ കുഞ്ഞാലന്‍ കുട്ടി (പബ്ലിസിറ്റി), കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സരോജിനി (സ്റ്റേജ്‌, ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌), പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ കുട്ടി (രജിസ്‌ട്രേഷന്‍), എ.ആര്‍ നഗര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബൈദ (വെല്‍ഫെയര്‍), ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീഫാത്തിമ (അക്കമഡേഷന്‍), ഊരകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫ്രീന അഷ്‌റഫ്‌ (ഭക്ഷണം), എടരിക്കോട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആബിദ തൈക്കാടന്‍ (ലോ ആന്റ്‌ ഓര്‍ഡര്‍) എന്നിവര്‍ ചെയര്‍മാന്‍മാരായി 14 സബ്‌ കമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ എ പി ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, മെമ്പര്‍മാരായ സലീം കുരുവമ്പലം, പുല്ലാണി സൈദ്‌, സറീന ഹസീബ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌ പി കെ അസ്‌ലു, വിവിധ ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരും ജന പ്രതിനിധികളും പങ്കെടുത്തു.

Share this post: