Top Stories
ഉദ്യാനപാത ഉപയോഗയോഗ്യമാക്കി കുട്ടിക്കൂട്ടം
July 03, 2017

03-Jul-2017
കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയുടെ കീഴിലുള്ള പുത്തൂര്‍ തോടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഉദ്യാനപാത കാടുമൂടിക്കെട്ടി സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് എടരിക്കോട് പി കെ എം എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റ് ഉദ്യാനപാത ഉപയോഗയോഗ്യമാക്കി. 50 പേര്‍ അടങ്ങുന്ന എന്‍എസ്എസ് ഗ്രൂപ്പ് രാവിലെ 9 മണിക്ക് തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനം 12 മണിയോട് കൂടി മുഴുവന്‍ പാതയും ശുചീകരിച്ച് അവസാനിപ്പിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ. കെ. നാസര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ ബുഷ്‌റ ഷബീര്‍ കുട്ടികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. കോട്ടക്കല്‍ മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി സുലൈഖബി പരിപാടിയില്‍ സംബന്ധിച്ചു. അധ്യാപകരായ പി എം ആശിഷ്, രഞ്ജിത്ത്. പി. എസ്, ഇസ്രത്ത് സബാഹ്, അബിത കുമാരി എന്നിവര്‍ നേതൃത്വം നല്‍കി. എന്‍ എസ് എസ് ടീം ക്യാപ്റ്റന്‍മാരായ ആശിഷ് തോമസ്, സുമിത, നസീമുദ്ദീന്‍,ജിഫ്്‌ന, സുഹൈര്‍, നഹ്്‌ല ഫര്‍സീന, അജ്മല്‍ എന്നിവര്‍ ശുചീകരണത്തിന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.

Share this post: