Top Stories
എം.ഇ.എസ്. മെഡിക്കല്‍ കോളേജില്‍ സൗജന്യ ഹൃദയശസ്ത്രക്രിയാപദ്ധതി
March 10, 2016

പെരിന്തല്‍മണ്ണ : എം.ഇ.എസ്. മെഡിക്കല്‍കോളേജും എം.ഇ.എസ്. മലപ്പുറം ജില്ലാ കമ്മിറ്റിയും  സംയുക്തമായി നടപ്പാക്കുന്ന സൗജന്യഹൃദയ ശസ്ത്രക്രിയാപദ്ധതി  എം.ഇ.എസ്. മെഡിക്കല്‍ കോളേജില്‍ തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ ഉദ്ഘാടനംചെയ്തു. ചികിത്സാച്ചെലവുകള്‍ അമിതമായ ഇക്കാലത്ത് പാവപ്പെട്ട ഹൃദ്രോഗികള്‍ക്കായി നടപ്പിലാക്കുന്ന സൗജന്യപദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. എം.ഇ.എസ്. മെഡിക്കല്‍കോളേജില്‍ നടന്ന ചടങ്ങില്‍ എം.ഇ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ.പി.ഒ.ജെ. ലബ്ബ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍. അബ്ദുള്‍ജബ്ബാര്‍, വി. മൊയ്തുട്ടി, എ. മുഹമ്മദ്, ഡോ.സദാശിവന്‍ പിള്ള, ജില്ലാസെക്രട്ടറി ഒ.സി. സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി ഡോ.എം.എന്‍. മുജീബ് റഹ്മാന്‍ പദ്ധതി വിശദീകരിച്ചു.

Share this post: