Top Stories
എക്‌സൈസ് റെയ്ഡില്‍ 548 ലിറ്റര്‍ വിദേശ മദ്യവും 325 ലിറ്റര്‍ വാഷും പിടികൂടി
April 29, 2016

28, April 2016
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന് മുതല്‍ 28 വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 548.41 ലിറ്റര്‍ വിദേശ മദ്യവും 21 ലിറ്റര്‍ ചാരായവും 325 ലിറ്റര്‍ വാഷും 16.2 ലിറ്റര്‍ അരിഷിടവും പിടിച്ചെടുത്തതായി മലപ്പുറം അസി. എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. 657 റെയ്ഡുകളിലായി 92 അബ്കാരി കേസുകളാണ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. 29 കഞ്ചാവു കേസുകളിലായി 3.913 കിലോഗ്രാം കഞ്ചാവും നാല് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. വിവിധ കേസുകളിലായി 14 വാഹനങ്ങളും പിടികൂടി. വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ 66000 പാക്കറ്റ് ഹാന്സുംക പിടിച്ചെടുത്തു. മറ്റ് വകുപ്പുകളുമായി സഹകരിച്ചും റെയ്ഡുകള്‍ നടത്തി വരുന്നതായി അസി. എക്‌സൈസ് കമ്മീഷണര്‍ പി. ബാലകൃഷ്ണന്‍ അറിയിച്ചു.

Share this post: