Top Stories
എയ്‌ഡ്‌സ്‌ ദിനം: ജില്ലാതല ഉദ്‌ഘാടനം മലപ്പുറത്ത്‌
November 26, 2016

26-Nov-2016
ലോക എയ്‌ഡ്‌സ്‌ ദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനവും സന്ദേശ റാലിയും മലപ്പുറത്ത്‌ നടക്കും. ഡിസംബര്‍ ഒന്നിന്‌ രാവിലെ 9.30ന്‌ കലക്‌ട്രേറ്റില്‍ നിന്നും റാലി ആരംഭിക്കും. ആരോഗ്യ വകുപ്പ്‌, ജില്ലാ പഞ്ചായത്ത്‌ സുരക്ഷാ പ്രൊജക്‌ട്‌, പഞ്ചായത്ത്‌, വിദ്യാഭ്യാസ വകുപ്പുകള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. സംഘാടന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷനായി. എ.ഡി.എം പി. സയ്യിദ്‌ അലി, ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌, ജില്ലാ മാസ്‌ മീഡിയ ഓഫീസര്‍ ടി.എം. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: