മലപ്പുറം : രാജ്യമെങ്ങുമുള്ള പ്രതിരോധശ്രമങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള സംഘപരിവാര്‍ ഗൂഢപദ്ധതിക്കെതിരെ ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ ‘രാജ്യസ്നേഹ പരീക്ഷ’ സര്‍ഗാത്മക സമരം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. കോളേജില്‍ എസ്എഫ്ഐ ജില്ലാ ജോ. സെക്രട്ടറി എ ജോഷിദ് നിര്‍വഹിച്ചു. കോളേജിലെ മലയാളം വിഭാഗം അധ്യാപകന് സഞ്ജയ്കുമാര്‍ പരീക്ഷ നിയന്ത്രിച്ചു.
ചുങ്കത്തറ മാര്‍ത്തോമ കോളേജ്, നിലമ്പൂര്‍ അമല്‍കോളേജ്, മമ്പാട് എംഇഎസ് കോളേജ്, പെരിന്തല്‍മണ്ണ പിടിഎം, വളാഞ്ചേരി എംഇഎസ്, തവനൂര്‍ ഗവ. കോളേജ്, പൊന്നാനി എംഇഎസ് കോളേജ്, താനൂര്‍ ഗവ. കോളേജ്, തിരൂര്‍ ടിഎംജി, പിഎസ്എംഒ കോളേജ് തിരൂരങ്ങാടി, സാഫി കോളേജ് വാഴയൂര്‍, അരീക്കോട് ഗവ. കോളേജ്, മഞ്ചേരി എന്‍എസ്എസ്, മങ്കട ഗവ. കോളേജ് തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക കോളേജുകളിലും പരിപാടി സംഘടിപ്പിച്ചു.
പെരിന്തല്‍മണ്ണയിലെ വിവിധ കേന്ദ്രങ്ങളില്‍ പി കെ ഫൈസല്‍, ഷിജില്‍, ഹരിമോന് ഭാഗില്‍, കിരണന്‍ എന്നിവര്‍ ഉദ്ഘാടനംചെയ്തു.