Top Stories
എസ്.എസ്.എയില്‍ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം
June 27, 2016

27-June-2016
മലപ്പുറം : സര്‍വ ശിക്ഷാ അഭിയാന്റെ സംസ്ഥാന പ്രൊജക്ട് ഓഫീസിലും ജില്ലാ പ്രൊജക്ട് ഓഫീസുകളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ – ഐ.ഇ.ഡി.സി, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ – ഐ.ഇ.ഡി.സി, ട്രെയിനര്‍മാര്‍ (ബ്ലോക്ക് തലം) എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അപേക്ഷകള്‍ ജൂലൈ 12ന് വൈകീട്ട് അഞ്ചിനകം എസ്.എസ്.എ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം. ട്രെയിനര്‍ തസ്തികയിലേക്കുള്ള അപേക്ഷകള്‍ നിയമനം ആഗ്രഹിക്കുന്ന ജില്ലാ പ്രൊജക്ട് ഓഫീസുകളിലേക്കാണ് അയയ്‌ക്കേണ്ടത്.

Share this post: