Top Stories
എസ് ഐയെ അസഭ്യം പറഞ്ഞ യുവാവിന് മുന്‍കൂര്‍ ജാമ്യമില്ല
May 26, 2017

26-May-2017
മഞ്ചേരി: കൊണ്ടോട്ടി എസ് ഐ കെ എ സാബുവിനെ അസഭ്യം പറയുകയും കൃത്യനിര്‍വ്വണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസിലെ രണ്ടാം പ്രതി മൊറയൂര്‍ കൊലക്കുത്ത് അലവി (19)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2017 ഏപ്രില്‍ 28 ന് ഉച്ചക്ക് 1.30നാണ് സംഭവം. മൊറയൂര്‍ ബസ് സ്റ്റോപ്പില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന ഫോണ്‍ സന്ദേശം ലഭിച്ചാണ് എസ് ഐ എത്തുന്നത്. സ്റ്റോപ്പിലുണ്ടായിരുന്ന അഞ്ചു പേരില്‍ മൂന്ന് പേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവശേഷിച്ച രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റുമ്പോള്‍ ഓടിപ്പോയവര്‍ തിരിച്ചു വന്ന് പൊലീസിനെ അസഭ്യം പറയുകയും കസ്റ്റഡിയിലെടുത്തവരില്‍ ഒരാളെ ബലമായി മോചിപ്പിക്കുകയുമായിരുന്നു.

Share this post: