Top Stories
എസ്.പി.സി ത്രിദിന ക്യാമ്പ് തുടങ്ങി
December 25, 2016

25-Dec-2016

മേലാറ്റൂര്‍: വെള്ളിയഞ്ചേരി എ.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന് തുടക്കമായി. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ടി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക് ബാങ്കിങ് എന്ന വിഷയത്തില്‍ ഐ.ഡി.ബി.ഐ ബങ്ക് അസി. മാനേജര്‍ മനു മാത്യു, വ്യക്തി ശുചിത്വം എന്നി വിഷയത്തില്‍ അലനല്ലൂര്‍ പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിനേശ് എന്നിവര്‍ കഌസെടുത്തു. പ്രിന്‍സിപ്പല്‍ കെ.കെ. മുഹമ്മദ് കുട്ടി, പ്രധാനാധ്യാപകന്‍ വി. ജെയ്‌സണ്‍ ജോസഫ്, ഡ്രില്‍ മാസ്റ്റര്‍ നസീമ, കെ.കെ. മൊയ്തീന്‍ കുട്ടി, മനോജ് എന്നിവര്‍ സംസാരിച്ചു. കമ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി. ഉമര്‍ സ്വാഗതവും അഡീഷണല്‍ സി.പി.ഒ ബീന നന്ദിയും പറഞ്ഞു.

Share this post: