Top Stories
എൽ.ഡി.എഫ്. തിരൂരങ്ങാടി കൺവെൻഷൻ പാലോളി ഉദ്ഘാടനം ചെയ്തു
April 02, 2016

rsz_12919641_498344037017651_3060578999456304486_nചെമ്മാട് : തിരൂങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് സാധാരണക്കാരുടെ ഉന്നമനത്തിന് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരണമെന്ന് ചെമ്മാട് നടന്ന ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പ്രൊ.ഇ.പി.മുഹമ്മദലി അധ്യക്ഷനായിരുന്നു. സി.പി.ഐ. നേതാവ് ബിനോയ് വിശ്വം, പി.പി.സുനീർ, സി.പി.അബ്ദുൾ വഹാബ്, വേലായുധൻ വള്ളിക്കുന്ന്, മുരളി.കെ.തായേക്കാട്, പാലക്കണ്ടി വേലായുധൻ, എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലത്ത്, സി.ഇബ്രാഹിം കുട്ടി എന്നിവർ പ്രസംഗിച്ചു.

Share this post: