29-Jun-2017
മലപ്പുറം: ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി, അനുബന്ധ ഉല്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2017 ജൂണ്‍ 29, 30, ജൂലൈ ഒന്ന് തിയ്യതികളില്‍ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കും. എ ഐ പി ടി ഐ എ പ്രസിഡണ്ട് ജയേഷ് മേത്ത പരിപാടി ഉദ്ഘാടനം ചെയ്യും. ക്യാമറ നിര്‍മ്മാണം ബഹുരാഷ്ട്ര കമ്പനികള്‍, ഉപകരണ നിര്‍മാതാക്കള്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും. ആദ്യകാലം മുതലുളള ക്യാമറകളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി മത്സരം, പ്രദര്‍ശനം, സെമിനാറുകള്‍, ശില്‍പ്പശാലകള്‍, ഫാഷന്‍ഷോ എന്നിവയും നടക്കുമെന്ന് ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശശികുമാര്‍ മങ്കട, ജില്ലാ സെക്രട്ടറി കെ ജി രോഷിത്, ജില്ലാ പി ആര് ഒ സുജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.