14-Jun-2017
പെരിന്തല്‍മണ്ണ: ആനമങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.കെ.അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ വിതരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍പേഴ്സണ്‍ കെ പി ഹാജറുമ്മ നിര്‍വ്വഹിച്ചു. എ ക്ലാസ് അംഗങ്ങള്‍ക്കുള്ള ചികിത്സാ ധന സഹായം ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി മോഹന്‍ദാസ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സ്വര്‍ണ്ണലത, സി എച്ച് ഹംസക്കുട്ടി ഹാജി, ബാങ്ക് ഡയറക്ടര്‍മാരായ അഡ്വ. എസ് അബ്ദുല്‍ സലാം, റഷീദ് പാറല്‍, വേണുഗോപാല്‍ എന്ന മാനു, ഇ പി അബ്ദുള്ള, സി കെ ഉമ്മര്‍ ഹാജി, പി ടി ശങ്കരന്, ടി അബ്ബാസ്, ലൈല രാജഗോപാല്സ, പി.ടി.മുഹമ്മദാലി, സി.കെ.അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.