Top Stories
ഐ എ എല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌
December 03, 2016

03-Dec-2016

മഞ്ചേരി: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ ലോയേഴ്‌സ്‌ (ഐ എ എല്‍) മലപ്പുറം ജില്ലാ ചാപ്‌റ്ററും മഞ്ചേരി ബാര്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത്‌ അഡ്വ. സജി മെമ്മോറിയല്‍ അഖിലേന്ത്യാ അഭിഭാഷക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ ഡിസംബര്‍ മൂന്ന്‌ മുതല്‍ മഞ്ചേരി ഗവണ്‍മെന്റ്‌ ബോയ്‌സ്‌ ഹൈസ്‌കുള്‍ ഗ്രൗണ്ടില്‍ നടക്കും. വൈകീട്ട്‌ നാലിന്‌ നടക്കുന്ന പ്രഥമ മത്സരത്തില്‍ ചെന്നൈ കോഴിക്കോടിനെ നേരിടും. ചെന്നൈ, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ തുടങ്ങിയ ടീമുകള്‍ക്കു പുറമെ സംസ്ഥാനത്തു നിന്നുള്ള ആറ്‌ ടീമുകളും മത്സരത്തില്‍ മാറ്റുരക്കും. അഭിഭാഷക ക്ലാര്‍ക്ക്‌മാരുടെ ടീമുകളും മത്സര രംഗത്തുണ്ടെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. വിന്നേഴ്‌സ്‌ ടീമിന്‌ 15000 രൂപയും റണ്ണര്‍ അപ്‌ ടീമിന്‌ 10000 രൂപയും ക്യാഷ്‌ പ്രൈസ്‌ നല്‍കും. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ മഞ്ചേരി ബാര്‍ അസോസിയേഷന്‍ ടീമാണ്‌ ചാമ്പ്യന്മാരായത്‌. ടൂര്‍ണ്ണമെന്റ്‌ ലോഗോ പ്രകാശനം എം എസ്‌ പി കമാണ്ടന്റ്‌ കുരികേഷ്‌ മാത്യുവാണ്‌ നിര്‍വ്വഹിച്ചത്‌. വാര്‍ത്താസമ്മേളനത്തില്‍ അഭിഭാഷകരായ പി എം സഫറുള്ള, പി പി ബാലകൃഷ്‌ണന്‍, കെ മോഹന്‍ദാസ്‌, ആസിഫ്‌ ഇഖ്‌ ബാല്‍ സംസാരിച്ചു.

Share this post: